വയനാട്ടിൽ ഗുർമീതിന്‍റെ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ ഒരുങ്ങി സി.പിഐ .[ എം.എൽ]

0

വിവാദ ആത്മീയ നേതാവ് ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന്റെ വയനാട്ടിലെ ഭൂമി പിടിച്ചെടുത്ത് വിതരണ ചെയ്യാനൊരുങ്ങി സി.പി.ഐ
[ എം.എൽ) വയനാട് ജില്ലാ കമ്മറ്റി.

കള്ള പണം കൊണ്ട് ഗുർമീത് അനധികൃതമായ് സർക്കാർ ഒത്താശയോടെ കൈയ്യടക്കി വച്ചിരിക്കുന്ന ഭൂമി പാർട്ടി സെപ്റ്റംബർ 18 ന് പിടിച്ചെടുത്ത് ആദിവാസി ദളിത്-പിന്നാക്ക ജനവിഭാഗങ്ങൾക്ക് വിതരണം ചെയ്യുംമെന്ന് ജില്ലാ സെക്രട്ടറി സാം പി. മാത്യു പറഞ്ഞു.

ഒരു വലിയ മാഫിയ തലവനാണ് ഇയാളെന്ന് വ്യക്തമായിട്ടും ഇന ആൾ ദൈവത്തിന്റെ കേരളത്തിലെ സ്വത്തുവകകൾ കണ്ടു കെട്ടാൻ സർക്കാർ തയ്യാറാവാത്തത് ഇത്തരം വർഗ്ഗീയ വാദികളുടെയും ആൾദൈവങ്ങളോടും കേരള സർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്ക് തെളിവാണ്. എല്ലാ പുരോഗമന ജനാധിപത്യവാദികളും സർക്കാരിന്റെ ഇത്തരം നിലപാടുകൾ തിരിച്ചറിയണം’ ഭൂമി പിടിച്ചെടുക്കൽ സമരത്തിൽ അണിചേരണമെന്നും സി.പി.ഐ.[ എം.എൽ) ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.

രതീഷ് വാസുദേവൻ
വയനാട്

Leave A Reply

Your email address will not be published.

error: Content is protected !!