കഞ്ചാവ് വില്‍പനക്കാരന്‍ അറസ്റ്റില്‍ 310 ഗ്രാമോളം കഞ്ചാവും 7000 രൂപയും പിടിച്ചെടുത്തു

0

 

മുട്ടില്‍ ഡബ്ല്യുഎംഒ കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നയാള്‍ അറസ്റ്റില്‍.കോളേജ് ഗേറ്റിന് സമീപത്ത് നിന്നും കഞ്ചാവ് വില്‍പനക്ക് ശ്രമിക്കുന്നതിനിടെയാണ് മുട്ടില്‍ പാക്കിസ്ഥാന്‍ കോളനിയിലെ സക്കീര്‍ ഇ.കെ അറസ്റ്റിലായത്.
കോളേജിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൈമാറുകയാണ് ഇയാളുടെ രീതി, ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെഎല്‍ 11 എല്‍58 51 നമ്പര്‍ കാറും കാറില്‍ നിന്നും 310 ഗ്രാമോളം കഞ്ചാവും കഞ്ചാവ് വിറ്റ വകയില്‍ കിട്ടിയ 7000 രൂപയും കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ബാബുരാജും സംഘവും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.

കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച്ര്‍ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍ കെ ബഷീര്‍ കെ.കെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണി കെ ,ജോഷി തുമ്പാനം സുഷാദ് പി എസ്,അരുണ്‍ പി.ഡി, സുധീഷ് കെ.കെ, ഷിനോജ് എം ജെ,അനന്തു മാധവന്‍, ആഷിക് എ ആര്‍ ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!