കോണ്‍ട്രാക്ടറുടെ കള്ള പരാതി; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്ത്
മാനന്തവാടി: കോഴിക്കോട് റോഡിലെ പള്ളിക്കെട്ടിടത്തിലെ ചില കൈവശക്കാര്‍ക്കെതിരെ ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ തൊട്ടടുത്ത് ബില്‍ഡിംഗ് പണിയുന്ന കോണ്‍ട്രാക്ടര്‍ സെബാസ്റ്റ്യന്‍ ആണ് പത്ത് ലക്ഷത്തിന്റെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് അയച്ചത്.
കഴിഞ്ഞ നവമ്പര്‍ 6നും 16നും ബില്‍ഡിംഗ് പണിയുന്ന സൈറ്റില്‍ സംഘര്‍ഷം ഉണ്ടായെന്നും നഷ്ടം ഉണ്ടായെന്നും പറഞ്ഞാണ് സെബാസ്റ്റ്യന്‍ നോട്ടീസ് അയച്ചത്.
കള്ള പരാതി സൃഷ്ടിച്ച് തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ കൈവശക്കാരായ സാധാരണ കച്ചവടക്കാരെ ഒഴിപ്പിച്ച് തെരുവാധാരമാക്കാനുള്ള നീക്കത്തെ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എതിര്‍ക്കും, ടൗണില്‍ ഏത് ഭാഗത്തും കെട്ടിടങ്ങള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ സ്വകാര്യ വ്യക്തിക്ക് കോടികള്‍ ഉണ്ടാക്കാന്‍ വേണ്ടി ചെറുകിട കച്ചവടക്കാരെ അന്യായമായ മാര്‍ഗ്ഗങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള ഗുണ്ടാ സ്‌റ്റൈലിലെ ഇടപെടല്‍ ശരിയല്ല,
ടൗണില്‍ നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്, ബഹുനിലകെട്ടിടങ്ങള്‍ വന്ന് ടൗണിന്റെ മുഖഛായ മാറേണ്ടതുണ്ട്, അതിന് വേണ്ടി ശ്രമം നടത്തുകയാണ് വേണ്ടത്, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എല്ലാ പിന്തുണയും നല്‍കും, കള്ള പരാതി നല്‍കി കച്ചവടക്കാരെ ഉന്‍മുലനം ചെയ്യാന്‍ സംഘടന അനുവദിക്കില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.