മുട്ടില്‍ മരം മുറി: അന്വേഷണ സംഘത്തില്‍ വീണ്ടും ഡിഎഫ്ഒ ധനേഷ് കുമാര്‍

0

മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. കൂടുതല്‍ ചുമതലയോടെയാണ് പുതിയ നിയമനം. നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണ് ധനേഷിന് നല്‍കിയത്. വനം മന്ത്രി ഇടപെട്ടാണ് ധനേഷിനെ തിരികെ നിയമിച്ചത്. മരം മുറിയില്‍ ഉദ്യോഗസ്ഥ പങ്ക് കണ്ടെത്തിയ ധനേഷിനെ മാറ്റിയത് വലിയ വിവാദം ആയിരുന്നു.

മരം മുറിച്ച് കടത്തിയതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത് കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ആയിരുന്ന പി.ധനേഷ്‌കുമാറായിരുന്നു. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ് ഒമാരില്‍ ഒരാള്‍ ധനേഷ്‌കുമാറായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!