സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.
കൊച്ചിയില്‍ ഡീസലില്‍ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോള്‍ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി.
ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടര്‍ച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്.