സുല്‍ത്താന്‍ ബത്തേരിയില്‍ ബ്രഹ്മഗിരി മാംസസംസ്‌കരണ ഫാക്റ്ററിയിലേക്ക് ആന്ധ്രയില്‍ നിന്ന് ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഫാക്റ്ററിക്ക് ഏതാനും കിലോമീറ്ററുകള്‍ അകെലെ മഞ്ഞാടി വയലില്‍ വെച്ച് ലോറി തിരിക്കുന്നതിനിടെ സമീപത്തെ കൈതോട്ടിലേക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു.ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും പരിക്കില്ല. ചത്ത അറവുമാടുകളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. 5 ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നതായി ബ്രഹ്മഗിരി ഫാക്റ്ററി അധികൃതര്‍ അറിയിച്ചു.ഇതിനിടെ മറിഞ്ഞ ലോറിയില്‍ നിന്ന് വിരണ്ടോടിയ പോത്തിനെ ആനപ്പാറ മാളിക പ്രദേശത്ത് വെച്ച് പിടികൂടുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post