കേരളത്തില്‍ 2.67 കോടിയിലധികം വോട്ടര്‍മാര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2.67 കോടിയിലധികം വോട്ടര്‍മാര്‍. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 2,67,31,509 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. നവാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതിക്കു പത്തുദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ട്. അതിനാല്‍ അന്തിമ വോട്ടര്‍ പട്ടിക മാര്‍ച്ച് 12നാകും പ്രസിദ്ധീകരിക്കുക.
ഇപ്പോള്‍ തയാറാക്കിയ പട്ടികയില്‍ നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍ തുടങ്ങി 156413 പേരെ ഒഴിവാക്കിയിട്ടുണ്ട്.പുതുതായി 579835 പേരെ ഉള്‍പ്പെടുത്തി. പട്ടികയില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 13779263 സ്ത്രീകളും 12952025 പുരുഷന്‍മാരുമാണുഉള്ളത്. പുരുഷന്‍മാരേക്കാള്‍ 827598 സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ സംസ്ഥാനത്ത് 221 പേര്‍ക്കാണ് വോട്ടവകാശം. ഭിന്നശേഷിക്കാര്‍ 133005 പേരുണ്ട്.
18-19 പ്രായത്തില്‍ കന്നിവോട്ടര്‍മാര്‍ 29925 പേരാണ്. കന്നിവോട്ടര്‍മാര്‍ കൂടുതല്‍ കോഴിക്കോടാണ്. 90709 പ്രവാസി വോട്ടര്‍മാരുണ്ട്. 2020ലെ ജനസംഖ്യയുടെ 75.73 ശതമാനമായിരുന്നു വോട്ടര്‍മാര്‍. അത് ഇത്തവണ 76.55 ശതമാനമായി. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്. 3214943 പേര്‍. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളതും മലപ്പുറത്താണ്.