ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 11 ന് പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നു. പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങള്‍ നിറവേറ്റുന്നതിനും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും വിദ്യാസമ്പന്നവും ആരോഗ്യകരവുമായ ഒരു ജീവിതത്തിനുള്ള അവകാശമുണ്ട്. അവര്‍ പക്വതയുള്ള സ്ത്രീകളായിരിക്കുമ്പോഴും സുരക്ഷിതരായിരിക്കുന്ന ചുറ്റുപാടുകള്‍ ഒരുക്കേണ്ടതുണ്ട്. ‘നമ്മുടെ സമയം ഇപ്പോള്‍-നമ്മുടെ അവകാശങ്ങള്‍, നമ്മുടെ ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം. ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ അവരുടെ വിദ്യാഭ്യാസം, അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, എന്നിവയില്‍ വെല്ലുവിളികള്‍ നേരിടുന്നത് തുടരുന്നു. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (UNICEF) പെണ്‍കുട്ടികളുടെ ശക്തിയും കഴിവും പ്രോത്സാഹിപ്പിക്കുന്നതിന് പരിപാടികള്‍ സംഘടിപ്പിക്കുന്നു.പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അസമത്വങ്ങള്‍ പരിഹരിക്കുന്നതിന്, വ്യവസായങ്ങളിലുടനീളമുള്ള പ്രധാന സ്ത്രീ സ്വാധീനം ചെലുത്തുന്നവരെ മാറ്റത്തിന്റെ മുഖമാക്കി മാറ്റുന്നതിനും പെണ്‍കുട്ടികളെ ബാധിക്കുന്ന ഘടകങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും അഭിസംബോധന ചെയ്യുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും നയരൂപീകരണക്കാരോടും പങ്കാളികളോടും യുഎന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, പോഷകാഹാരം, നിര്‍ബന്ധിത ശൈശവവിവാഹം, നിയമപരമായ അവകാശങ്ങള്‍, മെഡിക്കല്‍ അവകാശങ്ങള്‍ തുടങ്ങിയ അന്തര്‍ദേശീയ തലത്തില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഈ ദിനം അവബോധംസ്ൃ്ട്ടിക്കും.പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനും പെണ്‍കുട്ടികളുടെ ശാക്തീകരണം പ്രോത്സാഹിപ്പിക്കാനും അവരുടെ മനുഷ്യാവകാശങ്ങള്‍ നിറവേറ്റാനും ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ടതും അന്തസ്സുള്ളതുമായ ജീവിതവും ലഭ്യമാക്കുക എന്ന പ്രതിഞ്ജയോടെയാണ് യുനെസ്‌കോ ഈ ദിവസം ആചരിക്കുന്നത്.