വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂടി

0

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ഇന്‍സെന്റീവ് റദ്ദാക്കി എണ്ണക്കമ്പനികള്‍. ഇന്‍സന്റീവ് ഇനത്തില്‍ നല്‍കി വന്ന 240 രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 1508 രൂപയില്‍ നിന്നും 1748 രൂപയായി ഉയരും. ഇതോടെ ഹോട്ടലുകളടക്കം ഇനി പുതുക്കിയ നിരക്കില്‍ സിലിണ്ടര്‍ വാങ്ങേണ്ടി വരും.ഹോട്ടലുകാര്‍ക്കും പൊതുജനത്തിനും ഒരുപോലെ ഇരുട്ടടിയാകുന്ന വര്‍ധനവാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്. സിലിണ്ടറൊന്നിന് നല്‍കിവന്ന 240 രൂപ ഇന്‍സന്റീവ് എടുത്തുകളഞ്ഞതോടെ വിലവര്‍ദ്ധനവ് രൂക്ഷമാകും. കേന്ദ്രം അനുവദിച്ചിരുന്ന ഇന്‍സന്റീവ്, നഷ്ടം ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ എടുത്തുകളഞ്ഞത്. ഇന്‍സന്റീവ് എടുത്തുകളഞ്ഞതോടെ വിപണി വിലക്കു തന്നെ ഇനി വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ വില്‍ക്കേണ്ടി വരും.പുതിയ തീരുമാനത്തോടെ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 1508 രൂപയില്‍ നിന്നും 1748 രൂപയായി ഉയരും. ഹോട്ടല്‍ ഭക്ഷണത്തിനടക്കം വിലയുയരാന്‍ ഇത് കാരണമാകും. അതേസമയം ഇന്‍സന്റീവ് നിര്‍ത്തലാക്കിയത് സിലിണ്ടര്‍ വിതരണ ഏജന്‍സികള്‍ക്ക് ആശ്വാസകരമാണെന്ന് ഒരു വിഭാഗം പറയുന്നു. ഇന്‍സന്റീവ് തുകയെല്ലാം ഇടനിലക്കാര്‍ ആണ് എടുത്തിരുന്നതെന്നും വിതരണക്കാര്‍ക്ക് വില്‍പ്പന കൂടുമെന്നല്ലാതെ മറ്റ് ലാഭങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വാദം.

 

Leave A Reply

Your email address will not be published.

error: Content is protected !!