കൊവിഡ് മൂന്നാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി സുല്‍ത്താന്‍ ബത്തേരി നഗരസഭ.വാര്‍ റൂം, ഡിവിഷനുകളില്‍ ആര്‍ആര്‍ടി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.ഓരോ ഡിവിഷനുകളിലെയും രോഗികളെ ഫോണില്‍ ബന്ധപ്പെട്ട് അവരുടെ വിവരങ്ങള്‍ ശേഖരിച്ചു അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ എളുപ്പത്തില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.
കൊവിഡ് മൂന്നാംതരംഗത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും രോഗികളുടെ എണ്ണം ഉയരുന്നതിന്നിടെയാണ് ജാഗ്രത പ്രവര്‍ത്തനം നഗരസഭ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭ ടൗണ്‍ഹാളില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ ഡിവിഷനുകളിലെയും രോഗികളെ ഫോണില്‍ ബന്ധപ്പെട്ട് അവരുടെ വിവരങ്ങള്‍ ശേഖരിച്ചു അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ എളുപ്പത്തില്‍ എ്ത്തിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ ഓരോ ഡിവിഷനുകളിലും ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഇതിനുപുറമെ നഗരസഭയില്‍ ഉടനീളം ഇന്നും നാളെയും ജാഗ്രത നിര്‍ദേശം നല്‍കുന്ന അനൗണ്‍സ്മെന്റും നഗരസഭ നടത്തുന്നുണ്ട്. നഗരസഭ പരിധിയിലെ കൊവിഡ് രോഗികളുടെ കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിന്നായി സ്വകാര്യ ലാബുകളിലും, ആശുപത്രികളിലും പരിശോധനക്കെത്തുന്നവരുടെ വിവിരങ്ങള്‍ ലഭ്യമാക്കാനും നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജനുവരി 26വരെയുള്ള കണക്ക് പ്രകാരം നഗരസഭയില്‍ 383 കൊവിഡ് രോഗികളാണുള്ളത്.