രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ എസ് എഫ് ഐ പ്രതിഷേധത്തില്‍ എഡിജിപി ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും വിശദമായി അന്വേഷണം നടത്തി എഡിജിപി മനോജ് എബ്രഹാം ജില്ലയില്‍ നിന്നും മടങ്ങി. അതേസമയം സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി എസ്എഫ്‌ഐ ജില്ലാകമ്മറ്റി യോഗം വിളിച്ചു ചേര്‍ത്തു.സംസ്ഥാന കമ്മറ്റി ചേര്‍ന്ന് തുടര്‍ നടപടികള്‍ ആലോചിക്കാനാണ് തീരുമാനം.എം.പിയുടെ ഓഫീസിലെ പ്രതിഷേധത്തില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായോ എന്ന് അന്വേഷ സംഘം പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്.ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായും ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
എസ്.എഫ്.ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് എന്തെല്ലാം ചെയ്തുവെന്ന് ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ചു. ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായും ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
അതേസമയം മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീണ്ട സാഹചര്യം വിലയിരുത്താന്‍ എസ് എഫ് ഐ സംസ്ഥാന നേതൃത്വവും ഇന്ന് ജില്ലയിലെത്തിയിരുന്നു.സംസ്ഥാന പ്രസിഡന്റ് സ അനുശ്രീയും മൂന്ന് ഉപഭാരവഹികളുമടങ്ങിയ നേതാക്കള്‍ വയനാട് ജില്ലാക്കമ്മറ്റി യോഗം വിളിച്ച് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കി. സംസ്ഥാന കമ്മറ്റി ഇതില്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്ന് സംസ്ഥാന പ്രസിഡന്റ് ഗ അനുശ്രീ പറഞ്ഞു.സമരത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടോ എന്നതുള്‍പ്പടെ പരിശോധിച്ച സംസ്ഥാന നേതൃത്വം സ്വതന്ത്ര സ്വഭാവമുള്ളവരും സമരത്തിന്റെ ഭാഗമായത് എങ്ങനെയെന്നും പരിശോധിക്കും.ഇതിന് ശേഷമാകും ആവശ്യമെങ്കില്‍ സംഘടനാപരമായ നടപടികള്‍ സ്വീകരിക്കുക.