വള്ളിയൂര്‍ക്കാവ് ക്ഷേത്ര വയലിലെ നെല്‍കൃഷി വിളവെടുത്തു
കതിരണിഞ്ഞ് വള്ളിയൂര്‍ക്കാവ് ക്ഷേത്ര വയല്‍. ക്ഷേത്രം ജീവനകാരുടെ കൂട്ടായ്മയില്‍ നടത്തിയ നെല്‍കൃഷി വിളവെടുത്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍. നീലകണ്ഠന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. തരിശായി കിടക്കുന്ന ക്ഷേത്ര ഭൂമികളില്‍ ഇത്തരം സംരംഭങ്ങള്‍ തുടങ്ങുമെന്നും കമ്മീഷണര്‍.
ഇത് രണ്ടാം തവണയാണ് മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ക്ഷേത്രം ജീവനക്കാര്‍ നെല്‍കൃഷി ഇറക്കുന്നത്. ക്ഷേത്രം വക അഞ്ച് ഏക്കര്‍ സ്ഥലത്താണ് കൃഷി ഇറക്കിയത്. ദേവസ്വം കമ്മീഷണര്‍ എ.എന്‍. നീലകണ്ഠനും കൃഷിയില്‍ സഹായമേകി.ഒന്നര ലക്ഷത്തോളം രൂപ കൃഷിക്കായ് ജീവനക്കാര്‍ ചില വഴിച്ചു. ക്ഷേത്രത്തിലേക്കാവശ്യമായ നിവേദ്യത്തിനും മറ്റും ഇതില്‍ നിന്നും കിട്ടുന്ന നെല്ലാണ് എടുക്കുക.
ആരാധനകൊപ്പം ഇത്തരം കൃഷികളിലേക്ക് കൂടി ജീവനക്കാര്‍ തിരിഞ്ഞത് ഒരു മാതൃകയുമാണ്. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള സ്ഥലങ്ങളില്‍ ജീവനക്കാരുടെ സഹകരത്തോടെ ഇത്തരം സംരംഭങ്ങള്‍ തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍. നീല കണ്ഠന്‍ പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. സുനില്‍കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാമചന്ദ്രന്‍, പാരമ്പര്യ ട്രസ്റ്റി ഏച്ചോംഗോപി, പാരമ്പര്യേതര ട്രസ്റ്റി ടി.കെ.അനില്‍കുമാര്‍, എക്‌സികുട്ടിവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍, കെ.എ.ശ്രീകേഷ്, വി. പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു.