അമ്പലവയല്‍ കൊളഗപാറ റോഡിലെ ചീങ്ങേരി വളവുകളില്‍ അപകടം പതിവാകുന്നു. റോഡു പണിക്കായി നികത്തിയ മെറ്റലില്‍ തെന്നി നിരങ്ങിയാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്.
കുത്തനെയുള്ള ഇറക്കവും വളവുകളും ചേര്‍ന്ന ഭാഗമാണ് ഇവിടം. റോഡ് പണി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും നാട്ടുകാരും രംഗത്ത്. ജില്ലക്കു പുറത്തു നിന്നും വിനോദയാത്രക്കായി വരുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.