വയനാട് ഡി.സി.സി.യിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

0

രാജ്യത്ത്
ഐ.ടി. വിപ്ലവം, ടെലികമ്യൂണിക്കേഷൻ വികസനം, വിദ്യാഭാസ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റം, പഞ്ചായത്തീരാജ് സംവിധാനം എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ പ്രതീകങ്ങളാണന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ. ഡി.അപ്പച്ചൻ പറഞ്ഞു.
രാജ്യത്തിനെ വിഭജിക്കുവാൻ തക്കംപാർത്ഥ വിഘടന വാദികളുടെ കരങ്ങളാൽ ചിതറിത്തെറിക്കുമ്പോൾ രാജ്യത്തിന്‍റെ വലിയ സ്വപ്നങ്ങളാണ് തകർന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാം ചരമദിനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. ആലി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എം.ജി. ബിജു, ശോഭന കുമാരി, കെ.വി. പോക്കർഹാജി, ബിനു തോമസ്, പി. വിനോദ് കുമാർ, സി. ജയപ്രസാദ്, ബി. സുരേഷ് ബാബു, പോൾസൺ കൂവക്കൽ, ഗിരീഷ് കൽപ്പറ്റ, ജോയ് തൊട്ടിത്തറ, ജിനി തോമസ്, ടിന്റോ ജോസഫ്, ആയിഷ പള്ളിയാൽ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!