ചരിത്ര നേട്ടം കൈവരിച്ച് 6 വയസുകാരന്‍ സ്റ്റീവ് റിനീഷ്
സംഖ്യകളുടെ എക്സ്പോണന്‍ഷ്യല്‍ പവര്‍ കണ്ണടച്ച് ചൊല്ലി 6 വയസുകാരന്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി. തോണിച്ചാല്‍ പുതിയിടം കുന്ന് എടത്തട്ടേല്‍ സ്വദേശികളായ റിനീഷ് – ജിന്‍സി ദമ്പതികളുടെ മകനായ സ്റ്റീവ് റിനീഷ് ആണ് ചരിത്ര നേട്ടം കൈവരിച്ചത്.
5 വര്‍ഷവും 11 മാസവും 29 ദിവസവും പ്രായത്തിലാണ്, 2 മിനിറ്റ്, 11 സെക്കന്‍ഡ്, 90 മില്ലി സെക്കന്‍ഡില്‍ ആണ് റെക്കോര്‍ഡ് സ്റ്റീഫ് ചരിത്ര നേട്ടം കൈവരിച്ച് സ്വന്തമാക്കിയത്. ചെറുപ്പം മുതലേ കണക്കിലെ അക്ഷരങ്ങളോട് റിനീഷിന് താത്പര്യമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. എറണാകുളം ഏരൂര്‍ ഭവന്ത് വിദ്യാ മന്ദിര്‍ സ്‌കൂള്‍ ഏരൂര്‍ എറണാകുളം ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് സ്റ്റീവ.്