പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇന്ന് പിന്‍വലിച്ചേക്കും. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ സഞ്ചരിക്കുന്നവരുടെ എണ്ണം കുറച്ച് അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനാണ് ആലോചന. കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയും നല്‍കിയേക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.