പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിലായി സിപിഐഎം കുറുമണി, കൊറ്റുകുളം ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് സമരം.മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍, എംപി കെകെ രാഖേഷ് എന്നിവര്‍ കോളനിക്കായി അനുവദിച്ച കുടിവെള്ള പദ്ധതിയുടെ ഫണ്ട് വിനിയോഗിക്കാതെ കോളനിക്കാരെ അവഗണിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സമരം.ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടിവെള്ളം ലഭ്യമാക്കിയില്ലെങ്കില്‍ കോളനിയിലെ എല്ലാ അംഗങ്ങളെയും അണിനിരത്തി സമരം നടത്തുമെന്നും പഞ്ചായത്ത് ഉപരോധം അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. കോളനിയിലെ വിദ്യാര്‍ത്ഥികളും സ്ത്രീകളും അടക്കം പങ്കെടുത്ത സമരത്തില്‍ ബിജുലാല്‍, സജീവ്, സുമേഷ്, രാജാമണി, സതീഷ് കുമാര്‍ വാര്‍ഡ് മെമ്പര്‍ ആയ റഷീദ് വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.