ഗ്രൂപ്പ് അംഗങ്ങളുടെ അനാവിശ്യ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ അഡ്മിന്‍സിനു സാധിക്കും.ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങള്‍ എന്നത് 512 ആകും.നിലവില്‍ 100 എം ബി വരെയുള്ള ഫയലുകളാണ് വാട്സാപ്പിലൂടെ അയയ്ക്കാവുന്നതെങ്കില്‍ ഇനി മുതല്‍ 2 ജി ബി വരെ അയയ്ക്കാനാകും.പുതിയ അപ്ഡേറ്റ് വരുന്നതോടെ ഒരു സിനിമ മുഴുവന്‍ വാട്സാപ്പിലൂടെ അയയ്ക്കാന്‍ സാധിക്കും.ഓരോ സന്ദേശത്തിനും ഇമോജികള്‍ വഴി, സന്ദേശത്തിനുള്ളില്‍ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്ഷന്‍സ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സൗകര്യം.വോയിസ് കോളില്‍ പരമാവധി ഉള്‍പ്പെടുത്താവുന്നരുടെ എണ്ണം 8 ല്‍ നിന്ന് 32 വര്‍ധിച്ചു.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമായി തുടങ്ങും.