കൊയ്ത്ത് മെതിയന്ത്രങ്ങളുടെ അമിത വാടകയും, തൊഴിലാളികള്‍ക്ക് അമിത കൂലി നല്‍കേണ്ടിവരുന്നതും ജില്ലയിലെ നെല്‍കര്‍ഷകരെ വന്‍പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. കൊയ്ത്തുസമയങ്ങളില്‍ യന്ത്രങ്ങള്‍ ലഭിക്കണമെങ്കില്‍ അമിത വാടകനല്‍കേണ്ടിവരുകയാണ്.
കൃത്യസമയത്ത് നെല്ല് കൊയ്തെടുക്കേണ്ടിവരുന്നതിനാല്‍ ഇടനിലക്കാര്‍ പറയുന്ന വാടകനല്‍കി യന്ത്രങ്ങള്‍ എത്തിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ചതിലും നാനാറും അഞ്ഞൂറും രൂപയാണ് കര്‍ഷകര്‍ അധികമായി മണിക്കൂറിന് നല്‍കേണ്ടിവരുന്നതെന്നും ഇടനിലക്കാരാണ് കൈപറ്റുന്നതെന്നുമാണ് കര്‍ഷകരുടെ ആരോപണം.
യന്ത്രങ്ങള്‍ ഒഴിവാക്കി തൊഴിലാളികളെ വിളിച്ചാലും അമിത കൂലി നല്‍കേണ്ടിവരുകയാണ് കര്‍ഷകര്‍ക്കും. ഇതും വന്‍പ്രതിസന്ധിയാണ് വരുത്തുന്നത്. സര്‍ക്കാറും കൃഷിവകുപ്പും ഇടപെട്ട് കൊയ്ത്ത് മെതിയന്ത്രങ്ങള്‍ ന്യായമായ വാടകയില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയാല്‍ മാത്രമേ നെല്‍കൃഷിയുമായി കര്‍ഷകര്‍ക്ക് മുന്നോട്ട് സാധിക്കുവെന്നാണ് പറയുന്നത്. കൃഷിവകുപ്പ് ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന യന്ത്രങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുമ്പോഴാണ് കര്‍ഷകര്‍ക്ക് ഈ ഗതികേട്.