വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടി വേണം

0

അമ്പലവയല്‍ ടൗണില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടി വേണമന്നാവിശ്യപ്പെട്ട് അമ്പലവയലിലെ വ്യാപാരികളും നാട്ടുകാരും.ടൗണിലെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ഗതാഗത കുരുക്കും പതിവാകുകയാണ്. ബസ് സ്റ്റാന്‍ഡില്‍ പോലും നിരവധി സ്വകാര്യ വാഹനങ്ങളാണ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. ട്രാഫിക്ക് അഡൗസറി ബോര്‍ഡ് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപെടുന്നത്.അമ്പലവയല്‍ ടൗണില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍, സൈന്‍ ബോര്‍ഡുകളോ, പാര്‍ക്കിങ്ങ് ഏര്യകളോ ഇല്ലാത്തതാണ് വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യാന്‍ പ്രധാന കാരണമാകുന്നത്. ബസ്റ്റാന്റിലും, ടാക്‌സി സ്റ്റാന്റിലും ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുകയയാണ്, ടൗണിലെ തിരക്ക് വര്‍ദ്ധിച്ചതും, ടൂറിസ്റ്റ് വാഹനങ്ങള്‍ അതികമായി വന്നതും ഗതാഗത കുരുക്ക്’ വര്‍ദ്ധിക്കാന്‍ ഇടയായി. മലഞ്ചരക്ക് കടകള്‍ക്ക് മുന്നിലും ടാക്‌സി സ്റ്റാന്റുകളിലും സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും തര്‍ക്കങ്ങള്‍ക്കും ഇടയാക്കാറുണ്ട്, കഴിഞ്ഞ ദിവസം ഹോട്ടലിനു മുന്‍പില്‍ വാഹനം പാര്‍ക്ക് ചെയ്തതു ബന്ധപെട്ട് തര്‍ക്കമുണ്ടായിരുന്നു. ബസുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന’ വിധത്തില്‍ ബസ്റ്റാന്റിലും, പ്രധാന റോഡുകളിലും വാഹനങ്ങള്‍ തോന്നുംപോലെ പാര്‍ക്ക് ചെയ്തിട്ടും അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!