അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ നവംബറില്‍ തുടങ്ങുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരായിരിക്കണം. ബ്യൂട്ടീ ഷ്യന്‍ കോഴ്സ് (4 മാസം), വെല്‍ഡിങ് ടെക്നോളജി (3 മാസം), ഫാഷന്‍ ഡിസൈനിങ് (6 മാസം), ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍ (10 മാസം). കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 248100, 9744134901, 9847699720, 9633002394, 9048671611 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു
നെഹ്‌റു യുവ കേന്ദ്രയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സംഘടന കളുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ. ഡി. എം. എന്‍. ഐ. ഷാജു, നെഹ്‌റു യുവ കേന്ദ്ര യു എന്‍ വി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഷെറിന്‍ സണ്ണി, ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പി വി ഷാജന്‍, സ്റ്റുഡന്റ് നാഷണല്‍ യൂത്ത് വോളന്റിയര്‍മാരായ അശ്വതി, നയന, ദിനു, സാജിത, ശരണ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(ചിത്രം)
കൂടിക്കാഴ്ച്ച
കരിങ്കുറ്റി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി.എസ് എ, എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് തസ്തികളില്‍ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 2 ന് രാവിലെ 9.30 മുതലും വി. എച്ച്. എസ്. ഇ. വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ( ഇ. ഡി ), വൊക്കേഷണല്‍ ടീച്ചര്‍ (സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ ) എന്നീ തസ്തികളിലെക്കുളള കൂടിക്കാഴ്ച അന്ന്് രാവിലെ 9 മുതലും നടക്കും. ആവശ്യമായ രേഖകള്‍ സഹിതം ഉദ്യോര്‍ഗാര്‍തികള്‍ സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9961857868.
പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് വിഭാഗത്തില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 2 ഉച്ചയ്ക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍. 04935 220192, 9947345216.
പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം
പടിഞ്ഞാറത്തറ കൊറ്റിയോട്ട്കുന്ന് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമി യോപ്പതിക് ഹെല്‍ത്ത് സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം നടത്തുന്നു. സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥി കള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒറിജിനല്‍, പകര്‍പ്പ് സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നവംബര്‍ 1 രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 04936 205 949.
വാഹന ലേലം
ജില്ലാ എക്‌സൈസ് ഡിവിഷനിലെ അബ്കാരി / എന്‍.ഡി.പി.എസ്സ് കേസ്സു കളില്‍ ഉള്‍പ്പെട്ട കാര്‍ – 3, ഗുഡ്‌സ് ഓട്ടോ-1, ഓട്ടോറിക്ഷ-4, മോട്ടോര്‍ സൈക്കിള്‍/സ്‌കൂട്ടര്‍- 52 എന്നീ വാഹനങ്ങള്‍ നവംബര്‍ 8 ന് രാവിലെ 11 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പരസ്യമായി ലേലം ചെയ്യും. വാഹനങ്ങള്‍ ഓഫിസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം. ഫോണ്‍ : 04936 248 850
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം
വൈത്തിരി താലൂക്കിലെ എല്ലാ പഴം, പച്ചക്കറി, മത്സ്യ മാംസ, പലചരക്ക്, ഹോട്ടല്‍, ബേക്കറി, കൂള്‍ബാര്‍ തുടങ്ങി അനുബന്ധ സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. വിലക്കയറ്റം നിയന്ത്രി ക്കുന്നതിന്റെ ഭാഗമായുളള സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത പക്ഷം 1955 ലെ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രകാരം സ്വീകരിക്കുമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.