സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍. നിന്നുകൊണ്ട് യാത്ര അനുവദിക്കില്ല തീരുമാനം മാറ്റണമെന്നും നിയന്ത്രണ കടുപ്പിച്ചാല്‍ സര്‍വ്വീസ് നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യമെന്നും ബസ്സുടമകള്‍ പറയുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രുക്ഷമായ സാഹചര്യത്തി ലാണ് പൊതുഗാതാഗതത്തിലും നിയന്ത്രണമേര്‍പ്പടുത്തിയത്.
എന്നാല്‍ ഇരുന്ന് മാത്രം യാത്രചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം അപ്രായോഗികമെന്നാണ് ബസ്സുടമകളുടെ പക്ഷം മുഴുവന്‍ സീറ്റിലും അളെയിരുത്തിയ ശേഷം സര്‍വ്വീസ് തുടങ്ങുമ്പോള്‍, വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പറ്റാതാകും.
നില്‍ക്കുന്ന യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ നല്‍കിയാണ് നികുതി നല്‍കുന്നത് . അധികമാളെ കയറ്റാതിരുന്നാല്‍ തീരുമാനം കെഎസ,് ആര്‍ടിസിക്ക് ഉള്‍പ്പെടെ വന്‍ വരുമാന നഷ്ടമുണ്ടാക്കുകയെന്നും സ്വകാര്യ ബസ്സുടമകള്‍ പറയുന്നു. സ്ഥിതി തുയര്‍ന്നാല്‍ ബസ്സുകള്‍ നിര്‍ത്തിയിടേണ്ടി വരും.ഇന്ധന വിസ വര്‍ദ്ധനയുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനിടെ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് ബസ്സുടമകള്‍.