മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടി സര്‍വ്വേ അന്തിമ ഘട്ടത്തില്‍
പാരിസണ്‍ സ് എസ്റ്റേറ്റ് മിച്ചഭൂമി ഏറ്റെടുക്കല്‍ സര്‍വ്വേ നടപടികള്‍ അന്തിമ ഘട്ടത്തില്‍. 405.81 ഏക്കര്‍ മിച്ചഭൂമിയാണ് എസ്റ്റേറ്റില്‍ നിന്നും ഏറ്റെടുക്കുന്നത്. മെയ് മാസം നടക്കുന്ന പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്യും.നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് പാരിസണ്‍ എസ്റ്റേറ്റിന്റെ കൈശമുള്ള മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. താലൂക്ക് ലാന്റ് ബോര്‍ഡ് മിച്ചഭൂമി പിടിച്ചെടുക്കാന്‍ ഉത്തരവിട്ടെങ്കിലും എസ്റ്റേറ്റ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടി നീണ്ടു പോകുകയായിരുന്നു. സുപ്രീം കോടതി വരെ നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ഭൂമി പിടിച്ചെടുക്കാന്‍ തീരുമാനമായത്. 648 ഏക്കര്‍ പിടിച്ചെടുക്കാന്‍ ഉത്തരവായെങ്കിലും വീണ്ടും ചില സാങ്കേതിക തടസങ്ങളുള്ളതിനാല്‍ 405.81 ഏക്കര്‍ മിച്ചഭൂമിയാണ് ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റ്യന്റെ നേതൃത്വത്തില്‍ 4 സംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. നിലവില്‍ മിച്ചഭൂമിയിലുള്ള 482 കൈവശക്കാരില്‍ 200 പേര്‍ക്കാണ് മെയ് മാസം നടക്കുന്ന പട്ടയമേളയില്‍ പട്ടയം ലഭിക്കുക. പട്ടയം ലഭ്യമാകുന്നതിനായി പരിശ്രമിച്ച സംസ്ഥാന സര്‍ക്കാരിനോടും സ്ഥലം എം.എല്‍.എ – ഒ.ആര്‍.കേളു, റവന്യു വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരോട് നന്ദിയുണ്ടെന്ന് കൈവശക്കാര്‍ പറഞ്ഞു (ആ്യലേ) മെയ് മാസം രേഖകള്‍ ലഭിക്കുന്ന പട്ടയമെന്ന പാരിസണ്‍സ് എസ്റ്റേറ്റിലെ തൊഴിലാളികളുടെയും കൈവശകാരുടെയും പതിറ്റാണ്ടുകളുടെ സ്വപ്നമാണ് പൂവണിയുന്നത്.