കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അറബിക്കടലില്‍ മണ്‍സൂണ്‍ കാറ്റിന്റെ ശക്തി കുറഞ്ഞതാണ് മഴ കുറയാന്‍ കാരണം.
അതേസമയം, കടലില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന നിരോധനം തുടരുകയാണ്. ബുധനാഴ്ച സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച മഴ മുന്നറിയിപ്പുള്ളത്.
ഇപ്പോള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മണ്‍സൂണ്‍ ഈ മാസം അവസാനത്തോടെ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് 229 ക്യാമ്പുകളിലായി 10,431 പേരെ മാറ്റിപ്പാര്‍പ്പിച്ചു.