വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരം ഒന്‍മ്പതാം ദിവസത്തിലേക്ക്.പനമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബെന്നി അരിഞ്ചേര്‍മല,അഞ്ചുകുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് നിലമ്പനാട്ട്, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സാബു നീര്‍വാരം, ഗിരീഷ് മലങ്കര എന്നിവരാണ് സമരപ്പന്തലില്‍ സത്യാഗ്രഹമിരിക്കുന്നത്.കെ.പി.സി.സി.സെക്രട്ടറി അഡ്വ.എന്‍.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്യ്തു.
പയ്യംപള്ളി പ്രദേശത്ത് നിരന്തരമായുണ്ടായ കടുവ ശല്യത്തിനെതിരെയും,കടുവ പിടിച്ച വളര്‍ത്ത് മൃഗങ്ങള്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് വില നല്‍കുക, കാടും നാടും വേര്‍തിരിക്കുക, ഭരണകൂട അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരം ഒന്‍മ്പതാം ദിവസത്തിലേക്ക് കടന്നു.സണ്ണി ചാലില്‍ അദ്ധ്യക്ഷനായിരുന്നു. എം.പി.ശശി കുമാര്‍, സില്‍വി തോമസ്, കമ്മന മോഹനന്‍, എ.എം.നിശാന്ത്, ടി.എ.റെജി, ലത്തീഫ് ഇമ്മാണ്ടി, നമ്പൂതിരി മാസ്റ്റര്‍, ജയിംസ് കെ.എ, ജിന്‍സ് ഫാന്റസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.