കല്‍പ്പറ്റ – മാനന്തവാടി സംസ്ഥാന പാതയിലെ ഇരുവശത്തുമുള്ള അനധികൃത ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ 3 മാസത്തിനകം നീക്കം ചെയ്യാന്‍ ഹൈകോടതി ഉത്തരവ്. മാനന്തവാടി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അസീസ് കൊടക്കാട്ടില്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കല്‍പ്പറ്റ-മാനന്തവാടി സംസ്ഥാന പാതയിലെ അനധികൃത ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങളാണ് 3 മാസത്തിനകം നീക്കം ചെയ്യണമെന്നാണ് ജസ്റ്റിസ് എസ്. മണി കുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ഹരജികാരനായ അസീസ് കണിയാമ്പറ്റ പഞ്ചായത്തില്‍ സംസ്ഥാന പാതയില്‍ അനധികൃതമായി നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രമാണ് പ്രത്യേകമായി സൂചിപ്പിച്ചതെങ്കിലും ഹൈകോടതി വിധിയില്‍ കല്‍പ്പറ്റ – മാനന്തവാടി സംസ്ഥാന പാതയിലെ അനധികൃത ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നീക്കം ചെയ്യുണമെന്നാണ് നിര്‍ദേശിച്ചത്.
സംസ്ഥാന ചീഫ് സെക്രട്ടറി, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കണിയാമ്പറ്റ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. (ആ്യലേ) ഗതാഗത വാഹന വകുപ്പുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നിവരുമായി ഏകോപനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഹൈകോടതി ഉത്തരവില്‍ പറയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് കോടതി വിധി പ്രസ്താവിച്ചത്.