കുറുക്കന്മൂലയിലെ കടുവ; പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തില്‍ !

0

വയനാട് കുറുക്കന്മൂലയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തില്‍. ബേഗൂര്‍ സംരക്ഷിത വന മേഖലയിലുള്ള കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും സ്ഥലത്തുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകുംവനപാലക സംഘത്തിന്റെ നീക്കങ്ങള്‍.

കടുവ നിരീക്ഷണ വലയത്തില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ കൂടുതല്‍ വനപാലകസംഘത്തെ പ്രദേശത്ത് നിയോഗിച്ചു. കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കന്‍മൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു.

കടുവയെ പിടിക്കാന്‍ പറ്റാതായതോടെ നാട്ടുകാര്‍ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവുമുണ്ടായി. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. എന്നാല്‍ ഇത്രയും ദിവസം കടുവ തെരച്ചില്‍ സംഘത്തിന് പിടി നല്‍കാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!