പാമ്പ് കടിയേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം

0

പാമ്പ് കടിയേറ്റ് മധ്യവയസ്‌കന് മരിച്ചു. നൂല്‍പ്പുഴ കല്ലുമുക്ക് ചുണ്ടപ്പാടി മോഹന്‍ദാസ് (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വയലില്‍ പുല്ലുവാരുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം  മൃതദേഹം വീട്ടവളപ്പില്‍ സംസ്‌ക്കരിക്കും. മാതാവ്: സത്യഭാമ. പിതാവ്: നാരായണന്‍ ചെട്ടി: ഭാര്യ: ബിന്ദു. മക്കള്‍: അഞ്ജിത, അനുരാഗ്.

Leave A Reply

Your email address will not be published.

error: Content is protected !!