‘അതിദരിദ്രരെ കണ്ടെത്തല്‍’ എന്യൂമറേഷന്‍ വെള്ളമുണ്ടയില്‍ തുടങ്ങി

0

അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതി ദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാനന്തവാടി ബ്ലോക്ക് തല എന്യൂമറേഷന്‍ ജോലികള്‍ക്ക് വെള്ളമുണ്ട പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തുടക്കമായി.മൂന്നാം വാര്‍ഡിലെ ഗുണഭോക്താവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എന്യൂമറേഷന്‍ ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ചന്ദ്രന്‍, ബാലന്‍ വെള്ളരിമല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.എം അനില്‍കുമാര്‍, സല്‍മത്ത്, മെമ്പര്‍മാരായ ഷഫീല പടയന്‍, പി.എ അസീസ്, ഖഒക സന്തോഷ് കുമാര്‍ എം.എസ്, അനില്‍ കുമാര്‍.എന്‍, സി.വി മജീദ് എന്നിവര്‍ സംസാരിച്ചു.
അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശേഷിയെ അടിസ്ഥാനമാക്കി അതി ദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വേണ്ടി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
പഞ്ചായത്ത് തല ജനകീയ സമിതി, വാര്‍ഡ് തല സമിതി, വിവിധ ഫോക്കസ് ഗ്രൂപ്പുകള്‍ എന്നിവരുടെ വിശദമായ പരിശോധന വഴിയാണ് അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തിയിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!