കൊവിഡ് കാലത്തെ സ്‌കൂള്‍ പഠനം; നിബന്ധനകള്‍ ഇങ്ങനെ

0

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് നിരവധി നിര്‍ദ്ദേശങ്ങളാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

  • സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യ ഒരു ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലാവും ക്ലാസുകള്‍ ക്രമീകരിക്കുക.
  • ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ ക്ലാസില്‍ അനുവദിക്കൂ.കുട്ടികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം.ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പങ്കുവെക്കരുത്.
  • സ്‌കൂളുകളില്‍ മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ ഉണ്ടാവണം. കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്.
  • പഠിക്കാന്‍ സ്‌കൂളിലേക്ക് എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നല്‍കാം.
  • ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്‌ക്, ഡസ്റ്റര്‍ തുടങ്ങിയവ 2 മണിക്കൂര്‍ കൂടുമ്പോള്‍ അണുവിമുക്തമാക്കണം.
  • ആദ്യത്തെ ആഴ്ച രാവിലെ 3 മണിക്കൂര്‍, ഉച്ചയ്ക്കുശേഷം 3 മണിക്കൂര്‍ എന്നിങ്ങനെ 2 ഘട്ടങ്ങളായാണ് ക്ലാസുകള്‍ നിശ്ചയിക്കേണ്ടത്.
  • ആവശ്യമെങ്കില്‍ സ്‌കൂളുകളില്‍ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം.സ്‌കൂള്‍ വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കണം.
  • മാസ്‌ക് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ കയറും മുന്‍പ് തെര്‍മല്‍ പരിശോധന നടത്തണം. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കണം.
  • ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ പിന്തുണ നല്‍കണം.
Leave A Reply

Your email address will not be published.

error: Content is protected !!