വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങള്‍ സഹകരിക്കണം, പ്രതിസന്ധി നാളെയോടെ തീരും; കെ കൃഷ്ണന്‍കുട്ടി

0

 

വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അധികപണം നല്‍കി വൈദ്യുതി വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ലളത്ത് വൈദ്യുതി ഉത്പാദനം ഉടന്‍ തുടങ്ങും. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണ്. അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കല്‍ക്കരിക്ഷാമം മൂലം താപനിലയങ്ങളില്‍ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവില്‍ വൈദ്യുതി ക്ഷാമം കേരളത്തില്‍ കുറവാണ്. പീക്ക് അവറില്‍ 200 മെഗാ വാട്ടിന്റെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവര്‍ത്തനക്ഷമമാക്കി പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാരിന്റെയും

നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളില്‍ സാധാരണ നില കൈവരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ എല്ലാ ഉപഭോക്താക്കളും വൈകുന്നേരം ആറ് മുതല്‍ 11 വരെ വീട്ടിലെ മൂന്ന് സ്വിച്ച് അണച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!