സൗജന്യ ഗ്യാസ് കണക്ഷൻ്റെ വിതരണം ജില്ലയിൽ ആരംഭിച്ചു
മാനന്തവാടി: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം വനിതകൾക്ക് നൽകുന്ന സൗജന്യ ഗ്യാസ് കണക്ഷൻ്റെ വിതരണം
ജില്ലയിൽ ആരംഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും ഗ്യാസ് കണക്ഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഉജ്ജ്വൽ യോജന പദ്ധതി ആരംഭിച്ചത്. പുകരഹിത അടുക്കള ഏന്ന ലക്ഷ്യത്തോടെ കഴിഞ്ഞ തവണ ലക്ഷകണക്കിന് കുടുംബങ്ങൾക്കാണ് ഗ്യാസ് കണക്ഷനും അടുപ്പും സർക്കാർ സൗജന്യമായി നൽകിയത്.
തിരുനെല്ലി പഞ്ചായത്തിൽ പുതിയതായി ആരംഭിച്ച കബിനി എച്ച്പി ഗ്യാസ് ഓഫീസിൽ വച്ച് നടന്ന വിതരണോദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ 35 കുടുംബങ്ങൾക്കാണ് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നത്. വയനാട് ജില്ലയിൽ ആദ്യമായി കബിനി എച്ച്പി ഗ്യാസാണ് സൗജന്യ ഗ്യാസ് കണക്ഷൻ്റെ വിതരണം ആരംഭിച്ചത്.
ഏറ്റവും പിന്നാക്കം നിൽക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ നിരവധി ആദിവാസി കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പ്രധാനമന്ത്രി ഉജ്വൽ ജല ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വീട്ടമ്മമാർ പറഞ്ഞു. വാർഡ് മെമ്പർ സരിത അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ഷർമീനാസ് കോൺഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡണ്ട് കെ ജി രാമകൃഷ്ണൻ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സൈഫുദ്ദീൻ .ബിജെപി തിരുനെല്ലി പഞ്ചായത്ത് കമ്മറ്റിപ്രസിഡൻറ് പ്രദീപൻ. ശ്രീനിവാസൻ .ശശികുമാർ, അരുൺ വിൻസൻ്റ്, ജിന്‍റോജോസ് തുടങ്ങിയവർ പ്രസംഗിച്ചു.