ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗണ്‍ വരുന്നത്. ത്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക് ഡൗണിലേക്ക് പോകുന്നത്.അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. രോഗവ്യാപനത്തില്‍ സമാന സ്ഥിതിയിലുള്ള മഹാരാഷ്ട്രയോടും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പ്രത്യേകമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.