മാനന്തവാടി ബസ് സ്റ്റാന്റിലേക്കാണോ ? മൂക്ക് പൊത്തണം, ഇല്ലെങ്കില്‍ തലകറങ്ങി വീഴും
മാനന്തവാടി ബസ് സ്റ്റാന്റില്‍ കയറണമെങ്കില്‍ മൂക്ക് പൊത്തണം, അത് നിര്‍ബന്ധം… ഇല്ലെങ്കില്‍ തലകറങ്ങി വീഴും എന്നതില്‍ സംശയമില്ല. കാരണം കക്കൂസ് മാലിന്യം ഒഴുകി സ്റ്റാന്റും പരിസരവും ദുര്‍ഗന്ധ പൂരിതമാണ്. നഗരസഭ അധികൃതരോട് വിവരം അറിയിച്ചപ്പോഴക്കെ് കുമ്മായം വിതറിയതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍ യാത്രകാരും ബസ്സ് ജീവനകാരും മൂക്ക് പൊത്തി നടക്കുകതന്നെ വേണം.
മാനന്തവാടി മുനിസിപ്പല്‍ ബസ്റ്റാന്റിലെ പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ബാത്ത് റൂം മാലിന്യങ്ങളാണ് പരിസരത്ത് പരന്നൊഴുകുന്നത്. ബാത്ത് റൂമിനോട് ചേര്‍ന്നുള്ള കക്കൂസ് ടാങ്ക് നിറഞ്ഞ് കവിഞ്ഞ ഒഴുകുകയാണ്. വിദ്യാത്ഥികളും കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാരും ബസ് ജീവനക്കാരും കക്കൂസ് മാലിന്യം കെട്ടികിടക്കുന്നതിനാല്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്.
സ്റ്റാന്റിനുള്ളിലെത്തുന്ന പലരും ഈ മാലിന്യമാണെന്ന് അറിയാതെ ചവിട്ടിപ്പോവുകുന്നത്. പലപ്പോഴും ബസ്റ്റാന്റിനുള്ളില്‍ കയറുന്ന ബസ്സുകള്‍ മാലിന്യത്തിന് മുകളിലൂടെ പോകുമ്പോള്‍ യാത്രക്കാരുടെ ശരീരത്തിലേക്ക് തെറിക്കുന്നത് കശപിശയ്ക്ക് ഇടയാക്കുന്നുമുണ്ട്.
കക്കൂസ്മാലിന്യ ടാങ്കും, പരന്നൊഴുകുന്ന മാലിന്യവും, ശുചീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.