ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ആർ ടി പി സി ആർ പരിശോധന സൗജന്യമായി നടത്തി വരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സകീന അറിയിച്ചു. മൊബൈൽ ആർ ടി പി സി ആർ പരിശോധന മാത്രമാണ് സർക്കാർ ഉത്തരവ്പ്രകാരം നിർത്തലാക്കിയത്.
ആരോഗ്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് സാംപിൾ ശേഖരിക്കുകയും ജില്ലാ പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്.