കോഴിക്കോട്ന്മ റേഷന്‍കടയില്‍ പോയിട്ടും റേഷന്‍ കിട്ടിയില്ലെങ്കില്‍ പകരം അലവന്‍സായി പണം കിട്ടും. സംസ്ഥാനത്തെ പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സാണ് നല്‍കുന്നത്.സമീപകാലത്ത് ഇപോസ് മെഷീനുകള്‍ പണി മുടക്കിയതു മൂലം റേഷന്‍ കിട്ടുന്നില്ലെന്ന പരാതി വ്യാപകമായി ഉയരാറുണ്ട്. ഇപോസ് മെഷീന്‍ തകരാര്‍ മൂലമോ റേഷന്‍കട ഉടമയുടെ വീഴ്ച കൊണ്ടോ റേഷന്‍ കിട്ടിയില്ലെങ്കില്‍ അലവന്‍സിന് അപേക്ഷിക്കാം. കടയില്‍ പോയിട്ടും റേഷന്‍ കിട്ടാതിരിക്കുകയോ അര്‍ഹതപ്പെട്ട അളവ് പൂര്‍ണമായും കിട്ടാതിരിക്കുകയോ ചെയ്താലാണ് ഉപഭോക്താവ് അതതു ജില്ലയിലെ എഡിഎമ്മിന് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നല്‍കി മൂന്നാഴ്ചയ്ക്കകം കാര്‍ഡ് ഉടമയ്ക്ക് പണം നല്‍കണമെന്നാണ് നിയമം.2013ല്‍ നിലവില്‍ വന്ന നിയമമാണെങ്കിലും ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവില്ലെന്ന് ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മോഹന്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തിലുള്ള 29 കേസുകളില്‍ കമ്മിഷന്‍ ഇടപെട്ട് പണം കൊടുത്തതായും കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.