മാവോയിസ്റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിനെത്തിച്ചു.

0

ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് നേതാവ് സാവിത്രിയെ വയനാട്ടില്‍ തെളിവെടുപ്പിനെത്തിച്ചു.വയനാട്ടിലെ വിവിധയിടങ്ങളില്‍ ഉള്ള കേസുകളിലെ തെളിവെടുപ്പിനാണ് സാവിത്രിയെ തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കമ്പമല ശ്രീലങ്കന്‍ കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചത്.ഇന്ന് രാവിലെ 10 മണിക്ക് അതീവ രഹസ്യമായാണ് സാവിത്രിയെ എത്തിച്ചത്. വൈകിട്ട് 6 മണിയോടെയാണ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്.വനത്തിനുള്ളില്‍ 7 കിലോമീറ്ററോളം ഉള്‍പ്രദേശത്ത് തെളിവെടുപ്പിന്റെ ഭാഗമായി പരിശോധന നടത്തിയതായും,പരിശോധനയില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ വസ്ത്രവും,മൊബൈല്‍ ഫോണും കണ്ടെത്തിയതായും സൂചനയുണ്ട്. ബോംബ് സ്‌ക്വാഡ്,ഫോറന്‍സിക് വിഭാഗം എന്നിവരും സംഘത്തെ അനുഗമിച്ചിരുന്നു.കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയിരുന്നത്.ശേഷം ഇവരെ അരീക്കോടിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. നവംബര്‍ 9നാണ് സാവിത്രിയേയും,കര്‍ണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂര്‍ത്തിയെയും ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!