നീര്‍ച്ചോല നികത്തി മണ്ണിട്ട് സംഭവം:നീര്‍ച്ചോല  പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവ്

0

 

വെള്ളമുണ്ട പെരുംകുളം മലയില്‍ നീര്‍ച്ചോല നികത്തി മണ്ണിട്ട സംഭവം നീര്‍ച്ചോല പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് ലഭിച്ച പരാതിയെതുടര്‍ന്നാണ് നടപടി. ഈ ജനകീയ പ്രശ്‌നം വയനാട് വിഷനാണ് പുറംലോകത്തെത്തിച്ചത്. വെള്ളമുണ്ട പഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ള പ്രദേശവും,മുന്‍പ് നിരവധി തവണ ഉരുള്‍പൊട്ടി ആദിവാസി വീട്ടമ്മയുടെ മരണം വരെ സംഭവിച്ച പ്രദേശം കൂടിയാണിത്.ഇവിടെ നൂറുകണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നീര്‍ച്ചോലാണ് സ്വകാര്യ ഭൂവുടമകള്‍ മണ്ണിട്ട് നികത്തിയത്.

ആദിവാസികളടക്കമുള്ള നൂറുകണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന അരുവി, മണ്ണിട്ട് തടസ്സപ്പെട്ടതായും, മണ്ണിടിച്ചില്‍ ഭീഷണിയും ഉരുള്‍പൊട്ടലും ഉണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബാണാസുര സംരക്ഷണസമിതി ജില്ലാ കളക്ടര്‍ക്ക് നല്‍കിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കോര്‍ കമ്മിറ്റി അംഗങ്ങള്‍. സ്ഥലം സന്ദര്‍ശിക്കുകയും.
നീര്‍ച്ചോല കള്‍ തടസ്സപ്പെട്ടതായും,, നിയമലംഘനം നടന്നതായും കണ്ടെത്തിയതിനെതുടര്‍ന്ന്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ്. ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍.. സ്ഥലം ഉടമകളുടെ സ്വന്തം ചെലവില്‍ പൂര്‍വസ്ഥിതിയില്‍ ആകണം എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവ് അടുത്ത ദിവസം തന്നെ. അധികൃതര്‍ ഉടമകള്‍ക്ക് കൈമാറും.

Leave A Reply

Your email address will not be published.

error: Content is protected !!