നൂല്‍പ്പുഴ പഞ്ചായത്തിലെ മാറോട് താഴേപണിയ കോളനി നിവാസികളാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതതിനാല്‍ പതിറ്റാണ്ടുകളായി ദുരിതത്തിലായിരിക്കുന്നത്. ഏഴു കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയിലേക്ക് എത്തിപ്പെടാന്‍ സഞ്ചാരയോഗ്യമായ റോഡില്ല. കോളനിക്കുമുന്നിലുള്ള വയലിലൂടെ നടന്നുവേണം മൂന്നൂറ് മീറ്റര്‍ അകലെയുള്ള റോഡിലെത്താന്‍.
കോളനിക്കു പുറകെ വനത്തിലൂടെ ഒരു പാതയുണ്ടങ്കിലും അതും സഞ്ചാരയോഗ്യമില്ല. ഇതോടെ കോളനിയിലെ പ്രായമായവരും, കുട്ടികളുമടക്കം പുറംലോകത്തെത്താന്‍ ഏറെ ബുദ്ധിമു്ട്ടുകയാണ്. കൂടാതെ കോളനിക്കാര്‍ക്ക് കുടിക്കാന്‍ ശുദ്ധമായ കുടിവെള്ളവും ഇവിടെയില്ല. കോളനിക്കുസമീപ്ത്തെ രണ്ട് കുഴികളിലുള്ള വെള്ളമാണ് ഇവര്‍ നിത്യോപയോഗത്തിനായി എടുക്കുന്നത്.
കോളനിക്ക് സമീപം വൈദ്യുതി എത്തിയി്ട്ടുണ്ടങ്കിലും വീടുകളില്‍ വയറിംഗ് നടത്താത്തതിനാല്‍ കണക്ഷന്‍ ഇതുവരെ ലഭിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച വീടുകളുടെ നിര്‍മ്മാണവും ഇതുവരെ പൂര്‍്ത്തീയായിട്ടില്ല. വനയോരത്താണ് താമസമെന്നതിനാല്‍ വനമൃഗ ഭീഷണിയും ഇവര്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.