കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് വീണ്ടും അന്തര്‍ദേശീയ അംഗീകാരം
കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വ് എന്ന സംരക്ഷിത മേഖലയില്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും വിരുന്നിനെത്തുന്ന ദേശാടന പക്ഷികളില്‍ 15 ഇനം പക്ഷികളിലാണ് പഠനം നടത്തിയത്.മാനന്തവാടി ക്യാമ്പസിലെ ജന്തുശാസ്ത്ര പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മറ്റ് നാല് സര്‍വകലാശാലകളിലെ ഗവേഷകരും ചേര്‍ന്ന് പത്ത് വര്‍ഷത്തിലേറെ നടത്തിയ പഠനത്തിനാണ് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചത്.
പഠന വിഭാഗത്തിലെ ആദ്യ ഗവേഷകനും സൗദി അറേബ്യയിലെ കിംഗ് ഫഹദ് സര്‍വകലാശാലയിലെ അദ്ധ്യാപകനുമായ ഡോ. കെ.എം ആരിഫ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.ഗവേഷണ സംഘത്തില്‍ ഇവരെ കൂടാതെ ട്യുണീഷ്യന്‍ സര്‍വകലാശാലയിലെ പ്രൊഫ. അയി മന്‍ നെഫ്‌ള, ദുബായിലെ യു എ ഇ സര്‍വ്വകലാശാലയിലെ പ്രൊഫ സാബിര്‍ മുസാഫിര്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ പ്രൊഫ. കെ.എം നാസര്‍, ഗവേഷക വിദ്യാര്‍ത്ഥിനി ടി.ആര്‍. ആതിര എന്നിവരും പങ്കെടുത്തു