പിടികിട്ടാപുള്ളിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു
അയല്‍വാസിയായ സ്ത്രീയെ കല്ലുകൊണ്ട് ആക്രമിച്ച് കൈയ്യൊടിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. 2019 ല്‍ ഇരുളം വിജയന്‍കുന്ന് കോളനിയില്‍ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും സ്ത്രീയുടെ കൈ കല്ലുകൊണ്ട് ആക്രമിച്ച പൊട്ടിച്ച കേസിലാണ് പ്രതിയായ ഇരുളം വിജയന്‍കുന്ന് കിട്ടപ്പന്‍ മകന്‍ ഗോപാലന്‍ 63 വയസ്സ് എന്നയാളെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ നഞ്ചന്‍കോട്ടു നിന്നാണ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി കര്‍ണാടകയിലെ നഞ്ചങ്കോട് എന്ന സ്ഥലത്ത് ജോലി ചെയ്തു വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് കേണിച്ചിറ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരിദാസന്‍, സിവില്‍ പോലീസ് ഓഫീസര്‍ വില്‍സണ്‍ എന്നിവര്‍ പ്രതിയെ നഞ്ചന്‍കോടു നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.