തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് വിജയകൃഷ്ണന്റെ വിയോഗം. ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നല്‍കിയില്ലെന്ന് ആരോപിച്ച് ആനപ്രേമികള്‍ പ്രതിഷേധിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എത്തിയ ശേഷമല്ലാതെ ആനയെ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് ആനപ്രേമികളുടെ നിലപാട്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.