പരിയാരം നായ്ക്ക ഉന്നതിയിലെ വീടിന് തീപിടിച്ചു
പനമരം പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പരിയാരം നായ്ക്ക ഉന്നതിയിലെ ശാന്തയുടെ വീടിനാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പാതി കെട്ടി തീര്‍ത്ത വീടിന്റെ മേല്‍കൂര പ്ലാസ്റ്റിക ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. ഇത് പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീടിനുള്ള ഭക്ഷ്യവസ്തുക്കള്‍, പാത്രങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. തീ ഉണ്ടായ കാരണം വ്യക്തമല്ല. പത്തോളം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന ഇടമാണ്. പനമരം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.