വയനാട് മെഡിക്കല്‍ കോളേജില്‍ ആധുനിക രീതീയിലുള്ള ഓക്‌സിജന്‍ പ്ലാന്റ്
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ആധുനിക രീതീയിലുള്ള ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. കേരള മുസ്ലീം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഒന്നര കോടിയോളം രൂപ ചിലവഴിച്ച് പ്ലാന്റ് സ്ഥാപിക്കുന്നത്.
മിനിറ്റില്‍ 1178 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്ലാന്റിന് കഴിയും. ഒരേസമയം 200 രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാനുള്ള സൗകര്യവും ഉണ്ടാകും. കൊവിഡ് കാലഘട്ടത്തിലും കൊവിഡാനന്തരവും മെഡിക്കല്‍ കോളേജിന് പ്ലാന്റ് ഏറെ ഉപകാര പ്രദമായി മാറുമെന്നും, ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്ലാന്റിലേക്ക് ആവശ്യമായ സിലിണ്ടറുകള്‍, ജനറേറ്റര്‍ എന്നിവയെല്ലാം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു കഴിഞ്ഞു.