ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതല ശില്‍പശാല നടത്തി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജും, സെഷന്‍സ് ജഡ്ജുമായ എ. ഹാരിസ് നിര്‍വ്വഹിച്ചു.
പ്രത്യേക സാഹചര്യങ്ങളാല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായവരെയും, അബദ്ധത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെയും ഉള്‍പ്പെടെ പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമാക്കുകയും അവരെ നല്ലനടപ്പിലൂടെ ശരിയായ ജീവിതസാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് പ്രൊബേഷന്‍ സംവിധാനം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സബ് ജഡ്ജും, ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ കെ. രാജേഷ്, ഡി.വൈ.എസ്.പി എം.ഡി. സുനില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ടി. സുലോചന, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി. ആശമോള്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.കെ. പ്രജിത്ത്, പ്രൊബേഷന്‍ അസിസ്റ്റന്റ് പി. മുഹമ്മദ് അജ്മല്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.