മരുന്നുവില്‍പന, നിര്‍മാണം: ലൈസന്‍സ് ഇനി പൂര്‍ണമായും ഓണ്‍ലൈന്‍

0

കേരളത്തില്‍ മരുന്നുവില്‍പനയ്ക്കും നിര്‍മാണത്തിനുമുള്ള ലൈസന്‍സ് അനുവദിക്കുന്നതു പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. മെഡിക്കല്‍ ഷോപ്പുകള്‍ക്കും മരുന്നു നിര്‍മാണ ശാലകള്‍ക്കും രാജ്യത്താകമാനം ലൈസന്‍സ് അനുവദിക്കുന്നത് ഓണ്‍ലൈനാക്കുന്ന കേന്ദ്രതീരുമാനത്തെത്തുതുടര്‍ന്നാണു സംസ്ഥാനത്തും ഇതു നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ നാഷനല്‍ ഡ്രഗ്‌സ് ലൈസന്‍സിങ് പോര്‍ട്ടല്‍ ( ഒഎന്‍ഡിഎല്‍എസ്) വഴി മാത്രമേ ഇനി രാജ്യത്തു മെഡിക്കല്‍ ഷോപ്പുകളുടെ മൊത്ത ചില്ലറ വില്‍പനയ്ക്കും മരുന്നു നിര്‍മാണത്തിനും ലൈസന്‍സ് ലഭിക്കൂ. കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നതില്‍ വലിയ കാലതാമസം വന്നിട്ടുണ്ട്.വൈകുന്നതു സംബന്ധിച്ചു പലവട്ടം വിശദീകരണം തേടലുണ്ടായതിനെത്തുടര്‍ന്നു തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ 8 മുതല്‍ പോര്‍ട്ടല്‍ വഴി ലൈസന്‍സ് നല്‍കുന്നതിനു തുടക്കം കുറിച്ചിരുന്നു. സെപ്റ്റംബര്‍ 15ന് തിരുവനന്തപുരം ജില്ലയിലും ഒക്ടോബര്‍ ഒന്നിന് ഇതര ജില്ലകളിലും ഈ സംവിധാനം പ്രാബല്യത്തില്‍ വരും.

 

Leave A Reply

Your email address will not be published.

error: Content is protected !!