ഇന്നും തോളില്‍ സഞ്ചിയും തൂക്കി ഒരു ഫോട്ടോഗ്രാഫര്‍

0

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം.ഫിലീം റോളും ഭീമന്‍ ക്യാമറയും ഡാര്‍ക്ക് റൂമുമെല്ലാമാണ് പണ്ട് കാലത്തെ ഫോട്ടോഗ്രാഫിയെങ്കില്‍ ഇന്നത് ഡിജിറ്റല്‍ യുഗത്തിലേക്ക് മാറി. എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാവുന്ന ഇന്നത്തെ കാലത്ത് അന്നത്തെ പരിചയ സമ്പത്തില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയില്‍ അരനൂറ്റാണ് താണ്ടി ഇപ്പോഴും സഞ്ചിയും തൂക്കി എസ്.എല്‍.ആര്‍ ക്യാമറയുമായി മികച്ച ക്ലിക്കുകള്‍ തേടി നടക്കുകയാണ് 1965 ല്‍ ഫോട്ടോഗ്രാഫി തുടങ്ങിയ മാനന്തവാടിയിലെ എ.ജെ.ചാക്കോ.ഫോട്ടോഗ്രാഫി ആധുനിക യുഗത്തിലെത്തി നില്‍ക്കുമ്പോള്‍ കൊവിഡെന്ന മഹാമാരിയില്‍ ഫോട്ടോഗ്രാഫി രംഗവും തകര്‍ച്ചയിലാണെന്നാണ് എ.ജെ.ചാക്കോയ്ക്കും പറയാനുള്ളത്

കാലം ഡിജിറ്റല്‍ യുഗത്തിലെത്തിയപ്പോള്‍ കൊറോണയും കൊവിഡും ഫോട്ടോഗ്രാഫി മേഖലയെയും തളര്‍ത്തിയിരിക്കയാണ്.്ഇപ്പോഴും ഒരോ ക്ലിക്ക് ചെയ്യുമ്പോഴും ഫോട്ടോഗ്രാഫി ആധുനിക യുഗത്തിലെത്തി നില്‍ക്കുമ്പോള്‍ കൊവിഡെന്ന മഹാമാരിയില്‍ ഫോട്ടോഗ്രാഫി രംഗവും തകര്‍ന്നു തന്നെയാണെന്നാണ് എ.ജെ.ചാക്കോയ്ക്കും പറയാനുള്ളത്.കൊറോണയും ലോക്ക് ഡൗണുമെല്ലാം ഫോട്ടോഗ്രാഫി മേഖലയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ജില്ലയിലെയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉപജീവനത്തിനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്ന കാഴ്ചയാണ് ഒരു ഫോട്ടോഗ്രാഫി ദിനം കൂടി കടന്നു പോകുമ്പോള്‍ കാണാന്‍ കഴിയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!