വേതന വര്‍ധനവും ജോലിസ്ഥിരതയും: സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

0

സമഗ്ര ശിക്ഷാ കേരളയില്‍ 2016 മുതല്‍ ജില്ലയില്‍ ജോലി ചെയ്തുവരുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്. വേതന വര്‍ധനവും ജോലിസ്ഥിരതയും ചൂണ്ടിക്കാണിച്ചു കേരള സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ് ടീച്ചേര്‍സ് വയനാട് ജില്ല യൂണിയന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ എസ്.എസ്.കെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലയില്‍ 2016-ല്‍ എസ്.എസ്.എ വഴി ജോലി ലഭിച്ച സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് തുടക്കത്തില്‍ 28500 രൂപ വേതനം ലഭിച്ചിരുന്നു.

2018-ല്‍ സമഗ്ര ശിക്ഷ അഭിയന്‍ വന്നപ്പോള്‍ കേന്ദ്ര ഗവണ്മെന്റ് ഫണ്ട് വെട്ടിക്കറച്ച് 7000 രൂപയാക്കി 4 വര്‍ഷക്കാലമായി 14000 രൂപയ്ക്കാണ് ഈ അധ്യാപകര്‍ ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് ദിവസവേതന കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ വേതനം 29500 -31900 രൂപയാണ്. എസ് എസ് കെ യില്‍ ജോലി ചെയ്യുന്ന സ്‌പെഷലിസ്റ്റ് അധ്യാപക കേവലം 14,000 രൂപയാണ് ലഭിക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു

കോവിഡ് മഹാമാരിയുടെ കാലത്തും ഓണ്‍ലൈന്‍ പഠനത്തിലൂടെ കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാന്‍ സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ വേതനം കൊണ്ട് അധ്യാപകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സ്‌പെഷലിസ്റ്റ് ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ മന്ത്രിക്കും ധന വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!