എല്ലാമറിയാന്‍ കൊവിഡ് 19 ജാഗ്രതപോര്‍ട്ടല്‍
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ സമീപത്തെ ആശുപത്രികളില്‍ കിടക്കയും വെന്റിലേറ്ററുമൊക്കെ ലഭ്യമാണോ എന്നറിയാന്‍ ഇനി ആരും നെട്ടോട്ടമോടേണ്ട. എല്ലാവിവരങ്ങളും കൊവിഡ് 19 ജാഗ്രതപോര്‍ട്ടലില്‍ അറിയാം. കൊവിഡ് ജാഗ്രത ഹോസ്പിറ്റല്‍ ഡാഷ് ബോര്‍ഡിലാണ് ആശുപത്രികളിലെ ഓക്സിജന്‍, വെന്റിലേറ്റര്‍, ഐസിയു, കിടക്കകള്‍ എന്നിവയുടെ ലഭ്യതവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശുപത്രികളില്‍ ഓക്സിജന്‍, വെന്റിലേറ്റര്‍, കിടക്കകള്‍ എന്നിവയുണ്ടോ എന്നറിയാന്‍ ഇനിമുതല്‍ അന്വേഷിച്ച് നെട്ടോട്ടമോടേണ്ട. ഈ വിവരങ്ങളെല്ലാം സര്‍ക്കാറിന്റെ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിന്നും അറിയാം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാകുന്നതിന്നായി പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത ഹോസ്പിറ്റല്‍ ഡാഷ് ബോര്‍ഡ് ക്ലിക്ക് ചെയ്താല്‍ മതി. സമൂഹമാധ്യമങ്ങള്‍ വഴി കൊവിഡ് ആശുപത്രികളില്‍ സൗകര്യകുറവാണന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ആരോഗ്യവകുപ്പ് മുന്‍കൈയ്യെടുത്ത് വെബ്സൈറ്റില്‍ ഡാഷ് ബോര്‍ഡ് സംവിധാനം കൊണ്ടുവന്നത്. കൊവിഡ് രോഗികള്‍ ആശുപത്രികള്‍ പ്രവേശിപ്പിക്കപ്പെടുന്നതോടെ അപ്പപ്പോള്‍ ഡാഷ്ബോര്‍ഡില്‍ കിടക്കകളുടെയും വെന്റിലേറ്ററിന്റെയും ലഭ്യത അപ്ഡേഷന്‍. നാല് മണിക്കൂര്‍ ഇടവിട്ടാണ് പോര്‍ട്ടലില്‍ ഇതുസംബന്ധിച്ച് അപ്ഡേഷന്‍ നല്‍കുന്നത്. സംസ്ഥാനത്തിന്റെ മൊത്തവും, ജില്ലതിരിച്ചുളള, രോഗികളുടെ കാറ്റഗറി തിരിച്ചുമുള്ള കണക്കടക്കമാണ് പോര്‍ട്ടലില്‍ ലഭിക്കുന്നത്.