കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളിൽ
ജൂൺ 14 ന് ദേശീയ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങൾക്ക് ചെക്ക് കേസുകൾ സംബന്ധിച്ച പരാതികൾ, തൊഴിൽ തർക്കങ്ങൾ,
വൈദ്യുതി, വെള്ളക്കരം, മെയിൻറനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിൽ നേരിട്ട് നൽകാം.
മോട്ടോർവാഹന നഷ്ടപരിഹാര കേസുകൾ, ലേബർ കോടതിയിലെ കേസുകൾ, കുടുംബ കോടതിയിലെ വിവാഹമോചനം ഒഴികെയുള്ള
കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ, സർവീസ് സംബന്ധിച്ച കേസുകൾ, സിവിൽ കോടതിയിൽ നിലവിലുള്ള കേസുകൾ എന്നിവയും അദാലത്തിൽ ഒത്തുതീർപ്പാക്കാൻ സാധിക്കും.
പുതിയ പരാതികൾ മെയ് 23 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ
8281668101, 8304882641, 04936 207800 നമ്പറുകളിൽ
ബന്ധപ്പെടണം.